ന്യൂഡൽഹി: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ നീതി ആയോഗിന്റെ ഓഫീസ് സീൽ ചെയ്യാൻ തീരുമാനിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം.
ഓഫീസ് പ്രവർത്തിക്കുന്ന നീതി ആയോഗ് ഭവൻ രണ്ടുദിവസത്തേക്കാണ് അടച്ചിടുന്നത്. ഓഫീസ് കെട്ടിടത്തിൽ അണുനശീകരണ പ്രക്രിയ ആരംഭിച്ചുവെന്നും രോഗം സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയവരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടുവെന്നും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് നിരീക്ഷണത്തിലുണ്ടായിരുന്ന ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.