ഇടുക്കി: താൻ ക്വാറന്റൈനിൽ അല്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇ.എസ്. ബിജിമോൾ എം.എൽ.എ.രോഗികളുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കമുണ്ടായിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു. ഏലപ്പാറയിലെ യോഗം എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു. ആശങ്ക പരത്തരുത്. ക്വാറന്റൈനിൽ ഇരിക്കേണ്ട സാഹചര്യം ഇല്ല. ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന വാർത്തകൾ വരുന്നത് നിർഭാഗ്യകരമാണ്. ജനങ്ങൾ ഭയപ്പെടേണ്ടതില്ല. ഡോക്ടറുമായോ, ആശാ വർക്കറുമായോ ബന്ധപ്പെട്ടിട്ടില്ല.
രോഗികളുമായി നേരിട്ടു സമ്പർക്കം ഉണ്ടായിട്ടില്ല. ക്വാറന്റൈനിൽ പോകേണ്ട സാഹചര്യം ഉണ്ടായാൽ മാദ്ധ്യമങ്ങളെ അറിയിക്കും. ചാനലുകളിൽ ഇതു സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ അടിസ്ഥാനമില്ല. ദയവായി ആരും അതിന്റെ പേരിൽ ഉത്കണ്ഠപ്പെടേണ്ടതില്ല. ആയിരക്കണക്കിനു കോളുകളാണ് മൊബൈലിൽ വരുന്നത്– ബിജിമോൾ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ഇനി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വീണ്ടും ലൈവിൽ വരുമെന്നും ബിജിമോൾ പറഞ്ഞു. നേരത്തേ അവലോകന യോഗത്തിനുശേഷം ബിജിമോൾ നീരീക്ഷണത്തിലെന്ന് മന്ത്രി എം.എം.മണി പറഞ്ഞിരുന്നു