പോത്തൻകോട്: തോന്നയ്‌ക്കൽ സത്യസായി ഓർഫനേജ് ട്രസ്റ്റ് പുതിയതായി ആരംഭിച്ച ' സായി കാരുണ്യം പദ്ധതി ' മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്‌തു. അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കാനും രക്ത പരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾക്ക് രോഗിയെ എത്തിക്കാനും കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസും മറ്റൊരു വാഹനവും സായിഗ്രാമം ലഭ്യമാക്കിയതായി സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അറിയിച്ചു. ഫോൺ: 8592092018.