പൂവാർ:അഗ്നിരക്ഷാ സേന യൂണിറ്റിന്റെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളും പൂവാറും അരുമാനൂരും അണുവിമുക്തമാക്കി.ഊരമ്പിലെ തമിഴ്നാട് മെർക്കന്റയിൽ ബാങ്ക്,സ്റ്റേറ്റ് ബാങ്ക്, എ.ടി.എം കൗണ്ടറുകൾ,റേഷൻ കടകൾ,പൊലീസ് ഔട്ട് പോസ്റ്റുകൾ,ചെക്ക് പോസ്റ്റുകൾ തുടങ്ങിയവ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിപിൻ ലാൽ നായകം,ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ അശോക്,അനീഷ്,ഡ്രൈവർ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കിയത്.