കടയ്ക്കാവൂർ:കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ ഇടയിക്കോട് കോളനിയിൽ ആയുർവദ,ഹോമിയോ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി.രോഗപ്രതിരോധ ശേഷി വർദ്ധനയ്ക്കുള്ള ആയുർവേദ,ഹോമിയോ മരുന്നുകൾ,കഷായം,അണുനശീകരണത്തിനുള്ള പൊടികൾ,മാസ്‌കുകൾ എന്നിവ നൽകി. ഡെപ്യൂട്ടി സ്‌പീക്കർ ശശി,ഡോക്ടർമാരായ അനിത,വിനീത,വാർഡ് മെമ്പർ എം.ഷിജു,ആശാവർക്കർ മിനി,വാർഡ് തല സന്നദ്ധ പ്രവർത്തകരായ നസീർ,സന്തോഷ്, എന്നിവർ പങ്കെടുത്തു.