കടയ്ക്കാവൂർ: എ.ജെ.എസ് ഗ്രൂപ്പ്, കൊല്ലം ട്രേഡേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ നിർദ്ധനർക്ക് സഹായമുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒന്നാണ് നമ്മളെന്ന ചാരിറ്റി വിംഗ് രൂപീകരിച്ചു. സംഘടനയുടെ ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി, വൈസ് പ്രസിഡന്റ് ന്യൂട്ടൺ അക്ബർ, സി.പി.എം ലോക്കൽ സെക്രട്ടറി അജയകുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ്, ഡി.വൈ.എഫ്.ഐ സെക്രട്ടറി സജീവ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്‌മിത.ജെ, സി.ഡി.എസ് ചെയർ പേഴ്സൺ അജിത.പി എന്നിവർ പങ്കെടുത്തു. എ.ജെ.എസ് ഗ്രൂപ്പ് എം.ഡി എ.ജെ ഷഹാർ പ്രോഗ്രാമിന് നേതൃത്വം നൽകി.