കേരളത്തിന്റെ സ്വന്തം ടീച്ചറമ്മക്കു നിറക്കൂട്ടുകൾ കൊണ്ട് തിരുവനന്തപുരം നിർമലാഭവൻ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ലേയയുടെ സ്നേഹാദരം. പേരൂർക്കട ശ്രീനഗർ SNRA 34 A ശീതളിൽ വിശ്വ ട്രാൻസ്‌ക്രിപ്ഷൻ സർവീസ് പ്രെെവറ്റ് ലിമിറ്റഡിലെ മെഡിക്കൽ ലാംഗ്വേജ് സ്‌പെഷ്യലിസ്റ് ആയ വിജി ബാബുവിന്റെ മൂത്ത മകൾ ലേയ ജെയിനി ബോബി ഈ ലോക്കഡോൺ കാലത്തു വരച്ചതാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ ചിത്രം.
കഴിഞ്ഞ നിപ്പ കാലത്തും ഈകൊറോണ കാലത്തും ടീച്ചർ നടത്തിയ നല്ല പ്രവർത്തനങ്ങൾ ആണ് ഇതിനു പ്രചോദനമായതെന്നും വാർത്താമാദ്ധ്യമങ്ങളിലൂടെ ടീച്ചറെ കാണുമ്പോൾ ഒരു മന്ത്രിയോടുള്ള ബഹുമാനത്തേക്കാളുപരി ഏറെ പ്രിയപ്പെട്ട കുടുംബാംഗത്തോടുള്ള സ്നേഹമാണ് തോന്നുന്നതെന്നും ലേയ പറയുന്നു. വ്യാജവാർത്തകളിലും ആരോപണങ്ങളിലും തളരാതെ മുന്നേറുന്ന ടീച്ചറമ്മയുടെ ആർജ്ജവം ഒരു പെൺകുട്ടി എന്ന നിലയിൽ ആവേശമേകുന്നെന്നും തുടർന്നുള്ള ജീവിതത്തിനു കരുത്തേകുമെന്നും ഈ പതിനാറുകാരി വിശ്വസിക്കുന്നു.
2017 മുതൽ സ്കൂൾ കലോത്സവ വേദികളിലെ നിറസാന്നിധ്യമാണ് ലേയ. കഥാരചന, ഗിറ്റാർ (സോളോ), വിവിധ ഗ്രൂപ്പ് മത്സരങ്ങൾ എന്നിവയിൽ A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ശിശുക്ഷേമ സമിതി നടത്തിയ ചിത്രരചനാ മത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക് ലണ്ടന്റെ വെസ്റ്റേൺ വോക്കൽസ് ഫിഫ്ത് ഗ്രേഡും ഗിറ്റാറിൽ ഫസ്റ്റ് ഗ്രേഡും പാസ് ആയിട്ടുണ്ട് ഈ കൊച്ചു മിടുക്കി.
പ്രശസ്ത സംഗീതജ്ഞൻ ജെറി അമൽദേവ് സാറിന്റെ ട്രിവാൻഡ്രം കോറസിലെ അംഗമാണ് ലേയ. താൻ വരച്ച ചിത്രം എന്നെങ്കിലും നേരിട്ട് കാണുമ്പോൾ ടീച്ചറമ്മക്കു സമ്മാനിക്കണം എന്നതാണ് ലേയയുടെ ആഗ്രഹം. കൊച്ചനുജത്തി ദിയ ഐസക് ബോബിക്ക് ഒപ്പം ചായങ്ങളും സംഗീതവുമായി സംഗീതവുമായി ഈ ലോക്കഡോൺ കാലം ആഘോഷമാക്കുകയാണ് ലേയ ഇപ്പോൾ.