mask

കടയ്ക്കാവൂർ: കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചുതെങ്ങിലെ കുടുംബശ്രീ പ്രവർത്തകർ വീടുകളിൽ മാസ്കുകൾ എത്തിച്ചു. അഞ്ചുതെങ്ങ് ബി.ബി.ജി.എൽ.പി സ്കുളിലെ റിട്ട: ഹെഡ്മാസ്റ്റർ മുഹമ്മദ് സാലിക്ക് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി മാസ്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. വീട്ടിലെ എല്ലാ അംഗങ്ങൾക്കും മാസ്കുകൾ നൽകും. ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ഡോ.കെ.ആർ. ഷൈജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. പയസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ലിജാ ബോസ്, എസ്. പ്രവീൺചന്ദ്ര, കുടുംബശ്രീ ചെയർപേഴ്സൺ ജസ്പിൻ മാർട്ടിൻ എ.ഡി.എസ്. ചെയർപേഴ്സൻ രഞ്ജിനി സൗരവൻ, സെലിൻ ജോബോയി എൽ. സ്കന്തകുമാർ, വിഷ്ണുമോഹൻ, ആശാവർക്കർ അന്ന മേരി ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു.