c

കാസർകോട്: കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുണ്ടായിരുന്ന കാസർകോട് ജനറൽ ആശുപത്രിയിലെ അവസാന രോഗിയും ആശുപത്രി വിട്ടു. വിദ്യാനഗർ സ്വദേശിയാണ് അവസാനം ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയത്. ജില്ലയിൽ ഇനി 12 കൊവിഡ് ബാധിതരാണ് ചികിത്സയിൽ ഉള്ളത്.ഇതിൽ 8 പേർ ഉക്കിനടുക്ക കൊവിഡ് പ്രത്യേക ആശുപത്രിലും നാലു പേർ ജില്ലാ ആശുപത്രിയിലുമാണ്.


89 കൊവിഡ് ബാധിതരാണ് കാസർകോട് ജനറൽ ആശുപത്രിയിൽ മാത്രം ചികിത്സ തേടിയിരുന്നത്.
ആശുപത്രി കെട്ടിടവും ഉപകരണങ്ങളും അണു നശീകരണം നടത്തിയ ശേഷം പഴയ നിലയിൽ പ്രവർത്തനം തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. ഒരാഴ്ചക്കകം ശുചീകരണ പ്രവർത്തനം പൂർത്തിയാക്കി പൂർണതോതിൽ പ്രവർത്തനം തുടങ്ങാനാണ് നീക്കം.


ഇത് വരെ കാസർകോട് ജില്ലക്കാരായ 175 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 160 പേർക്കും രോഗം ഭേദമായി. 15 പേർ ചികിത്സയിൽ തുടരുന്നു. ഇതിൽ ഒരാൾ കണ്ണൂരിലാണ് ചികിത്സ തുടരുന്നത്.