നെടുമങ്ങാട് :തടി അനുബന്ധ വ്യവസായങ്ങൾ മുഖേനെ സർക്കാർ ഖജനാവിലേയ്ക്ക് വലിയ തുകയാണ് ലഭിക്കുന്നതെന്നും നിലവിലെ സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് തടിമില്ലുകൾ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആൾകേരള വുഡ് ഇന്റസ്ടീസ് ആൻഡ് സാമിൽ ഓണേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി അഖിലാ ശശികുമാറും പ്രസിഡന്റ് ദിനേശനും സംസ്ഥാന സെക്രട്ടറി മുഹമ്മദ് സാലിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.