annya

മുടപുരം: അന്യസംസ്ഥാന തൊഴിലാളികളെ പങ്കാളികളാക്കി കൊണ്ട് മംഗലപുരം ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഇവരുടെ സേവനം ഉറപ്പാക്കാൻ മുഖ്യമന്ത്രി തദ്ദേശ ഭരണവകുപ്പുകളോട് നിർദ്ദേശിച്ചയുടനെ തന്നെ ഇവിടത്തെ അന്യസംസ്ഥാന തൊഴിലാളികൾ പങ്കാളികളാകാൻ തയ്യാറാകുകയായിരുന്നു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഖിലേഷ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വികാസ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ നാല് വർഷമായി പദ്ധതി ആസൂത്രണത്തിൽ ഉൾപ്പെടുത്തി അന്യസംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും കലോത്സവവും നടത്തുകയും സർക്കാർ നൽകുന്ന സേവനങ്ങൾ അവരുടെ ഭാഷകളിൽ ബോർഡുകൾ പ്രദർശിപ്പിച്ചും കൈയടി നേടിയ അന്യസംസ്ഥാന തൊഴിലാളി സൗഹൃദ ഗ്രാമപഞ്ചായത്താണ് മംഗലപുരം. ലോക്ക് ഡൗണായതിനാൽ 22 ക്യാമ്പുകളിലായി താമസിക്കുന്ന 359 ഓളം തൊഴിലാളികൾക്ക് ഇപ്പോഴും ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു കൊടുക്കുകയാണ് ഗ്രാമപഞ്ചായത്ത്.