പുരാതന ചെെനീസ് ചികിത്സാ രീതിയായ അക്യുപ്രഷറിന് ഗുണങ്ങൾ നിരവധിയാണ്. ശരീരത്തിന്റെ പ്രത്യേക പോയിന്റുകളിൽ വിരലുകളുടേയും പെരുവിരലിന്റേയും സഹായത്തോടെ മർദ്ദം പ്രയോഗിക്കുന്നു. തലവേദന, നടുവേദന, ഉറക്ക പ്രശ്നങ്ങൾ മറ്റ് ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ എന്നിവ സുഖപ്പെടുത്തുന്നതിന് ഇത് ഫലപ്രദമായ ചികിത്സാ രീതിയാണ്. ശരീരഭാരം കുറയ്ക്കുന്നതിനും അക്യുപ്രഷറിന് പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഇത് നേരിട്ട് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കില്ല,എന്നാൽ നിങ്ങളുടെ വിശപ്പ്, ദഹനം,നിയന്ത്രിക്കാൻ ഈ ചികിത്സ സഹായിക്കുന്നു. അക്യുപ്രഷറിന് പരിശീലനം ഫലപ്രദവും എളുപ്പവുമാണ്,കൂടാതെ പാർശ്വഫലങ്ങളൊന്നുമില്ലാതെ വീട്ടിൽ തന്നെ ചെയ്യാം.ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ ആരംഭിക്കുന്നതിന് മുമ്പ് മനസ് ശാന്തമാക്കുക.
ചെവി
ചെവിയുടെ " പ്രഷർ പോയിന്റ് " ചെവിയുടെ മുൻവശത്ത്, താടിയെല്ലിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്ത് സ്ഥിതിചെയ്യുന്നു. പോയിന്റ് കണ്ടെത്താൻ, നിങ്ങളുടെ താടിയെല്ല് മുകളിലേക്കും താഴേക്കും നീക്കുക. അപ്പോൾ ഏറ്റവും ചലനമുള്ള പോയിന്റാണ് പ്രഷർ പോയിന്റ് . ദിവസവും ഒന്നോ രണ്ടോ മിനിറ്റ് ഈ പോയിന്റ് അമർത്തുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഇന്നർ എൽബോ
നിങ്ങളുടെ കൈമുട്ടിന്റെ കുറച്ച് താഴെയായി ഈ പോയിന്റ് കണ്ടെത്തുക. കുടലിനെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നതിന് ദിവസവും 2-3 മിനിറ്റ് ഈ പോയിന്റ് മസാജ് ചെയ്യുക. കണങ്കാലിലെ പ്രഷർ പോയിന്റ് കണങ്കാലിന് തൊട്ട് മുകളിലാണ്. ടിബിയയുടെ തൊട്ടുപിന്നിലായി ഇത് കണങ്കാലിന് മുകളിൽ നാല് വിരൽ വീതിയിൽ കിടക്കുന്നു. അഞ്ച് മിനിറ്റ് ഈ പോയിന്റ് അമർത്താൻ നിങ്ങളുടെ തള്ളവിരൽ ഉപയോഗിക്കുക. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുന്നു.
കൈത്തണ്ട
കൈത്തണ്ടയിലെ പ്രഷർ പോയിന്റ് കണ്ടെത്താൻ, കൈത്തണ്ടയുടെ മധ്യഭാഗത്ത് കൈപ്പത്തിക്ക് താഴെ രണ്ട് വിരൽ വീതി അളക്കുക. നിങ്ങളുടെ തള്ളവിരലും കൈവിരലും ഉപയോഗിച്ച് ഈ പോയിന്റ് അമർത്തുന്നത് ദഹന സംബന്ധമായ തകരാറുകൾ തടയാൻ സഹായിക്കുന്നു.
പുരികം
നിങ്ങളുടെ കണ്ണുകൾക്കിടയിലുള്ള സ്ഥലം, നിങ്ങളുടെ കണ്ണുകൾക്ക് അല്പം മുകളിലായി, എല്ലാ ദിവസവും ഒരു മിനിറ്റ് അമർത്തുന്നത് വളരെ നല്ലതാണ്. പെരുവിരൽ
പെരുവിരൽ
തള്ളവിരലിന്റെ അടിയിൽ സ്ഥിതിചെയ്യുന്ന പ്രഷർ പോയിന്റിൽ അമർത്തുന്നത് ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
മേൽ ചുണ്ട്
മൂക്കിനും മേൽച്ചുണ്ടിനും ഇടയിലുള്ള പ്രഷർ പോയിന്റിൽ വൃത്താകാരത്തിൽ ദിവസവും 2-3 മിനിറ്റ് അമർത്തുന്നത് വളരെ നല്ലതാണ്.