വർക്കല:വർക്കലയിലും വിവിധ പ്രദേശങ്ങളിലുമായി അവശ്യ മരുന്നുകളെത്തിച്ചു വർക്കല ഫയർഫോഴ്സ് ജീവനക്കാർ.കാപ്പിൽ പോസ്റ്റ് ഓഫീസിന് സമീപം എം ബി എസ് ഭവനിൽ പ്രദീപിനെ ഭാര്യ ജലജ കുമാരിക്ക് വർക്കല താലൂക്ക് ആശുപത്രിയിൽ നിന്ന് ബ്ലഡ് ഗ്ലൂക്കോസ് ടെസ്റ്റ് സ് ട്രിപ് വാങ്ങി വീട്ടിലെത്തിച്ചു. വർക്കല മുണ്ടയിൽ പാലാഴി വീട്ടിൽ വി. ത്യാഗരാജന് കൊച്ചി അമൃത എന്റർപ്രൈസസിൽ നിന്ന് മരുന്ന് എത്തിച്ചു നൽകി.പോങ്ങനാട് കരുണ ബേക്കറിയിൽ സമ്പത്തിന്റെ ആവശ്യപ്രകാരം വർക്കല പുത്തൻചന്ത എസ്.എൻ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നു വാങ്ങി വീട്ടിലെത്തിച്ചു.ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ റജിമോൻ,സിജു,എസ്.സുജിത് എന്നിവരാണ് മരുന്ന് വീടുകളിൽ എത്തിച്ചത്.