thjudeen

തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സ്ഥാപക നേതാവും സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ കാരയ്ക്കാമണ്ഡപം പനമൂട് ആബിദ മൻസിലിൽ ഹാജി കാരയ്ക്കാ മണ്ഡപം താജുദീൻ (റിട്ട.. ഗവ.ഐ.ടി.ഐ , 83)നിര്യാതനായി.ദീർഘകാലം നേമം മുസ്ലിം ജമാഅത്ത് സെക്രട്ടറിയും, കാരക്കാ മണ്ഡപം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. ഭാര്യ മറിയംബീവി (റിട്ട.. വിദ്യാഭ്യാസ വകുപ്പ്), മക്കൾ: ടി.എ.ബൈജു (കേരള പൊലീസ്), ടി.എ അനസ്(ബിസിനസ്സ്), ടി.എ നൗഫൽ (പ്രൈവറ്റ് കമ്പനി). മരുമക്കൾ: നസീമ,റാജില ,സനൂജ(കുടുംബശ്രീ മിഷൻ).കബറടക്കം കാരയ്ക്കാ മണ്ഡപം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.