പാറശാല: തമിഴ്നാട്ടിൽ കൊവിഡ് 19 വൈറസ് വ്യാപനം കൂടുന്നതിനാൽ കേരള - തമിഴ്നാട് അതിർത്തിയായ ഊരമ്പിലെ ബാങ്കുകൾ, എ.ടി.എം കൗണ്ടറുകൾ, റേഷൻ കടകൾ, പൊലീസ് ബരിക്കേഡ് സ്ഥാപിച്ചിട്ടുള്ള ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ പൂവാർ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. പൂവാർ ഫയർഫോഴ്സിലെ അസി.സ്റ്റേഷൻ ഓഫീസർ വിപിൻലാൽ നായകം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അശോക്, അനീഷ്, ഡ്രൈവർ ബാബു എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.