1. parameswaran-nair

കഴക്കൂട്ടം: പള്ളിപ്പുറത്തെ സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ കണിയാപുരം നമ്പ്യാർകുളം പണയിൽ വീട്ടിൽ എ. പരമേശ്വരൻ നായർ (മണിയൻപിള്ള - 68) സ്കുൾ ഗേറ്റിനടുത്തെ മുറിയിൽ മരിച്ച നിലയിൽ. ഇന്നലെ രാവിലെ സമീപവാസികളാണ് സെക്യൂരിറ്റി മുറിയിൽ പരമേശ്വരൻ നായർ മരിച്ച നിലയിൽ കണ്ടത്. ഉടനെ സ്കൂൾ അധികൃതരെയും മംഗലപുരം പൊലീസിലും വിവരം അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യ സരള, മക്കൾ :സജികുമാർ, സിന്ധു, സരിതകുമാരി, ശരത്.