ബാലരാമപുരം:കോൺഗ്രസിന്റെ അന്നം പുണ്യം പദ്ധതി പ്രകാരം ഐത്തിയൂർ വാർഡിൽ അഞ്ഞൂറോളം പേർക്ക് പച്ചക്കറിക്കിറ്റ് നൽകി.വിതരണോദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ആനന്ദകുമാർ,​ നൗഷാദ്,​ മണ്ഡലം പ്രസിഡന്റ് സുധീർ,​ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.രവീന്ദ്രൻ,​പുഷ്പകുമാർ,​ കരീം,​ബൂത്ത് പ്രസിഡന്റ് വിഷ്ണു എന്നിവർ സംബന്ധിച്ചു.