തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഹോമിയോ വകുപ്പിന്റെയും ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷന്റെയും സഹകരണത്തോടെ പ്രവർത്തനം ആരംഭിക്കുന്ന സ‌ഞ്ചരിക്കുന്ന ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. ഹോമിയോ മെഡിക്കൽ സംഘം വിവിധ പ്രദേശങ്ങളിലെത്തി സേവനം ലഭ്യമാക്കുമെന്ന് എം.എൽ.എ അറിയിച്ചു. നാളെ രാവിലെ ഒൻപത് മണി മുതൽ 12 മണി വരെ പട്ടം, മെഡിക്കൽ കോളേജ് വാർഡുകളിലും ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണി വരെ കണ്ണമ്മൂല, കുന്നുകുഴി വാർഡുകളിലുമാണ് സഞ്ചരിക്കുന്ന ഹോമിയോ ആശുപത്രിയുടെ സേവനം ലഭ്യമാകുക.