pinarayi

തിരുവനന്തപുരം : കഴിഞ്ഞ ദിവസം കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കോട്ടയം ഡി.എം.ഒ ഉൾപ്പെടെയുള്ളവർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തിലെ വിവാദം ദൗർഭാഗ്യകരമാണ്.

. തിങ്കഴാഴ്ച വൈകി​ട്ട് 4.45ന് റിസൾട്ട് കോട്ടയം ഡിഎംഒക്ക് ലഭിച്ചതു മുതൽ എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചു. അന്നേദിവസം കോട്ടയത്ത് 162 പേരുടെ സാമ്പിളാണ് പരിശോധനക്ക് എടുത്തത്. ഓരോരുത്തരെയും ആംബുലൻസ് അയച്ച് വീട്ടിൽനിന്ന് കൊണ്ടുവരികയും സാമ്പിൾ എടുത്ത് അതേ ആംബുലൻസിൽ തിരിച്ചെത്തിക്കുകയുമാണ് ചെയ്യുന്നത്. ഒരു യാത്ര കഴിഞ്ഞാൽ ആംബുലൻസ് അണുനശീകരണം നടത്തണം. ആറ് പോസിറ്റീവ് റിസൾട്ടുകളാണ് ജില്ലയിൽ വന്നത്. ആറുപേരെയും രാത്രി 8.30ഓടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

മാദ്ധ്യമങ്ങൾ രോഗബാധിതരുടെ വിവരങ്ങൾ ചോരുന്നുവെന്ന് ചർച്ച നടത്തുന്ന സമയത്തുതന്നെ സ്വന്തമായി വൈറസ് ബാധിതരെ കണ്ടെത്തി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത് നല്ല രീതിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.