നീറമൺകര : തോട്ടത്തുവിള വീട്ടിൽ ലക്ഷ്മണൻ നാടാർ (76) നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : സിന്ധു, ബിന്ദു, മഞ്ജു. മരുമക്കൾ : സത്യൻ, മോഹനകുമാർ, അനിൽ. മരണാനന്തരചടങ്ങ് : വ്യാഴാഴ്ച രാവിലെ 9 ന്.
ശിശുപാലൻ
കഠിനംകുളം : ചിന്ത പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ ശിശുപാലൻ (76) നിര്യാതനായി. സഞ്ചയനം : നാളെ രാവിലെ 8.30 ന്.
ഉണ്ണികൃഷ്ണൻ നായർ
കവടിയാർ :കുറവൻകോണം മാധവി മന്ദിറിൽ ( യുവതാരം ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷൻ 9) ജി. ഉണ്ണികൃഷ്ണൻ നായർ (96, റിട്ട. കോ-ഓപ്പറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാർ) നിര്യാതനായി. ജില്ലാ സഹകരണബാങ്കിന്റെ ആദ്യകാല ഓഡിറ്ററായിരുന്നു. കിഴക്കേപട്ടം എൻ.എസ്.എസ്. കരയോഗത്തിന്റെ പ്രവർത്തകനും മുൻ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു. ഭാര്യ : ബി. രാധാദേവി. മക്കൾ : ആർ. മാധവി അമ്മ (റിട്ട. അദ്ധ്യാപിക), അഡ്വ. ആർ. ഭാഗീരഥി ദേവി (റിട്ട. നിയമവകുപ്പ് അഡി. സെക്രട്ടറി, രജിസ്ട്രാർ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ). മരുമക്കൾ : കെ.സി.എസ്. നായർ (റിട്ട. അസി. ഡയറക്ടർ- കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ), അഡ്വ. പി. മോഹനൻ നായർ (റിട്ട. ചീഫ് ടെലികോം സൂപ്പർവൈസർ, ബി.എസ്.എൻ.എൽ). സംസ്കാരം ഇന്ന് രാവിലെ 10 ന് ശാന്തികവാടത്തിൽ.