kovalam

കോവളം: ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റുകളും തെങ്ങുകളും മറിഞ്ഞുവീണ് വ്യാപക നാശം. ഇന്നലെ വൈകിട്ട് 4.30ഓടെ വിഴിഞ്ഞം ഹാർബർ റോഡിൽ സ്വകാര്യ വ്യക്തിയുടെ പുരിയിടത്തിലെ തെങ്ങാണ് വീടിന് മുകളിൽ പതിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം, തിരുവല്ലം ജംഗ്ഷൻ എന്നിവിടങ്ങളിൽ തെങ്ങുകൾ കത്തി നശിച്ചു. വെങ്ങാനൂർ, മുക്കോല, തിരുവല്ലം, വെണ്ണിയൂർ, ആഴാകുളം, കല്ലുവെട്ടാൻകുഴി, കോളിയൂർ എന്നിവടങ്ങളിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശമുണ്ടായി. വിഴിഞ്ഞം ഫയർഫോഴ്സ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നിരവധി ഫോണുകളും നിശ്ചലമായി.