തിരുവനന്തപുരം: ചുമടെടുത്തുകിട്ടിയ തുകയിൽ നിന്ന് ചുമട്ടുതൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് വാങ്ങിനൽകി കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളികൾ. ജോലി ലഭിക്കാതായ മറ്റിടങ്ങളിലെ ചുമട്ടുതൊഴിലാളികളുടെ ദുരിതം മനസിലാക്കിയാണ് ഐ.എൻ.ടി.യു.സി എഫ്.സി.ഐ വിഭാഗം സംസ്ഥാന സെക്രട്ടറി കൂടിയായ എസ്. ജയകുമാറിന്റെ നേതൃത്വത്തിൽ 150ഓളം കിറ്റുകൾ വിതരണം ചെയ്‌തത്. കൗൺസിലർ പ്രതിഭാ ജയകുമാർ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്‌തു. അനിൽകുമാ‌ർ, എം.ബി. സുബാഷ്, കുളത്തൂർ അജയൻ, ശശികുമാർ, ഹെൻട്രി വിൻസെന്റ്, റോജൻ തുടങ്ങിയവർ പങ്കെടുത്തു.