makka-madeena

സൗദി:കൊവിഡിന്റെ ഭാഗമായി അടച്ച മക്കയിലെയും മദീനയിലെയും പള്ളികളിലെ ഇരു ഹറമുകളും ഉടൻ തുറന്നു നൽകുമെന്ന് കാര്യാലയ മേധാവി. ഡോ: അബ്ദുറഹ്മാൻ അൽ സുദൈസ് വ്യക്തമാക്കി. ഇരു ഹറമുകളിലും പ്രവേശിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് കൂടുതൽ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഇരു ഹറം പള്ളികളിലും പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഹറം കാര്യാലയ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് തറാവീഹ് ഉൾപ്പെടെയുള്ള പ്രാർത്ഥനകൾക്ക് ഒരുമിച്ച് കൂടുന്നത്.
മക്ക ഹറം പള്ളിയിലെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്ഥാപിച്ച വിവിധ തെർമൽ സ്‌കാനിങ് ഉപകരണങ്ങളും ക്രമീകരണങ്ങളും നേരിൽ കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഹറം പള്ളിയിലെ ഉപരിതലങ്ങളും പരവതാനികളും അണുവിമുക്തമാക്കാൻ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കും. സ്വാഭാവികാന്തരീക്ഷത്തിലെ വായുവിൽ അടങ്ങിയിരിക്കുന്ന ഓക്സിജൻ ഉപയോഗിച്ച് ഓസോൺ ഉത്പാദിപ്പിക്കുകയും അതുപയോഗിച്ച് സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്ന സംവിധാനമായ 'ഓസോൺ ടെക്' ആണ് ഇവിടെ ഒരുക്കിയത്.