minister

തിരുവനന്തപുരം: ഇടുക്കി ഗ്രീൻസോണാക്കിയതാണ് കേരളത്തിൽ വീണ്ടും രോഗവ്യാപമുണ്ടാവാൻ കാരണമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി.പോസ്റ്റ് അനവസരത്തിലുള്ളതാണെന്നും ദുഷ്ടലാക്കോടെ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വി.മുരളീധരൻ സ്വന്തം ഉത്തരവാദിത്വം നിർവഹിക്കുകയാണ് ആദ്യം വേണ്ടത്. പ്രവാസികളെ നാട്ടിലെത്തിക്കാനാണ് ആദ്യം അദ്ദേഹം ശ്രമിക്കേണ്ടത്. അദ്ധ്യാപകരെ താൻ ഒരിക്കലും അപമാനിച്ചിട്ടില്ല. ഉത്തരവ് കത്തിക്കുന്നത് ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത് ആഘോഷിച്ചതിനെയാണ് വിമർശിച്ചത്- മന്ത്രി പറഞ്ഞു.