വെഞ്ഞാറമൂട്. ഇടിമിന്നലിൽ ഇലക്ട്രിക് മീറ്റർ കത്തി നശിച്ചു. കാവറ വിഘ്‌നേശ്വര ഭവനിൽ പുഷ്‌കരന്റെ വീട്ടിലെ ഇലക്ട്രിക് മീറ്റരാണ് ഇടിമിന്നലിൽ കത്തി നശിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ശക്തമായ ഇടിമിന്നലേറ്റ് മീറ്ററിൽ നിന്നും ശബ്ദം കേൾക്കുകയും തീ പിടിച്ച് കത്തി നശിക്കുകയുമായിരുന്നു. വീട്ടുടമയും കുടുംബവും വിദേശത്തായതിനാൽ ഗൃഹനാഥന്റെ ഒരു ബന്ധുവും മകനുമാണ് ഇപ്പോൾ ഈ വീട്ടിൽ താമസിക്കുന്നത്. അവർ രണ്ടുപേരും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നുവെങ്കിലും അപകമൊന്നും സംഭവിച്ചില്ല.