വെഞ്ഞാറമൂട്:ഇടിമിന്നലിൽ വീടിന് കേടുപാടുണ്ടായി. കഴിഞ്ഞ ദിവസം പെയ്ത മഴയിലും ഇടിമിന്നലും തൈക്കാട് മുളംകുന്ന് മനസരോവരത്തിൽ സതീന്ദ്രൻ നായരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.വൈദ്യുത ഉപകരണങ്ങൾ കത്തിനശിച്ചു. ഇടിമിന്നലിന്റെ ആഘാതത്തിൽ ചുവരുകൾക്ക് വിള്ളൽ വീഴുകയും,മേൽക്കൂരയുടെ ഭാഗങ്ങൾ അടർന്ന് വീഴുകയും ടയിലുകൾ പിളർന്ന് മാറുകയും ചെയ്തു.വീടിന് സമീപത്തു നിന്ന വാഴകത്തി നശിച്ചു.