rt

ദുബായ്: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കൊല്ലം ചടയമംഗലം ഇളംപഴന്നൂർ സ്വദേശി രതീഷ് സോമരാജൻ (36) ദുബായിൽ മരിച്ചു. ദുബായിൽ ടാക്സി ഡ്രൈവറായിരുന്നു. ഇന്നലെ അർദ്ധരാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സിച്ച് വരികയായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ബുധനാഴ്ച സംസ്‌കരിക്കുമെന്ന് ദുബായിലെ ബന്ധുക്കൾ അറിയിച്ചു. കല്ലുംകൂട്ടത്തിൽ സോമരാജെന്റയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകൾ: സാന്ദ്ര.