salary-cut-

തിരുവനന്തപുരം: സാലറി കട്ടിൽ ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇന്നത്തെ മന്ത്രിസഭ യോഗം ഓർഡിനൻസിന് അംഗീകാരം നൽകും. ഹൈക്കോടതി ഉത്തരവിൽ അപ്പീൽ പോകേണ്ടെയെന്നാണ് സർക്കാർ തീരുമാനം. ഓർഡിനൻസ് വഴി സർക്കാർ നടപടിക്ക് നിയമസാധുത നൽകും. ശമ്പളം മാറ്റിവയ്ക്കാൻ സർക്കാരിന് അധികാരം നൽകും. അതേസമയം ജീവനക്കാരോട് സർക്കാർ പകപോക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നിബഹന്നാൻ ആരോപിച്ചു.

ആറു ദിവസത്തെ ശമ്പളം അഞ്ചുമാസം മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ്. ഓഡിനന്‍സ് നടപ്പാവുന്നതില്‍ ഗവര്‍ണറുടെ സമീപനം നിര്‍ണായകമാണ്. സര്‍ക്കാർ ദുരിതാശ്വാസ നിധിയിലേക്ക് ഗവര്‍ണര്‍ രണ്ടു ഘട്ടമായി പണം നല്‍കിയിട്ടുള്ളതിനാല്‍ എതിര്‍പ്പുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ കണക്കൂകൂട്ടല്‍. എന്തായാലും ശമ്പളം വൈകുമെന്നുളള കാര്യം ഉറപ്പായി. നിയമനടപടികള്‍ കഴിഞ്ഞേ ശമ്പളം ലഭിക്കുകയുള്ളൂ. കടമെടുത്ത് ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ആലോചിക്കുന്നില്ല.