pic

തിരുവനന്തപുരം:കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ കടുത്ത ആശങ്കയിൽ നിന്ന് ഇടുക്കിക്ക് ആശ്വാസം. ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ച ഡോക്ടറും ആശാവർക്കറും ഉൾപ്പെടെ ആറുപേരുടെ ഫലം നെഗറ്റീവായി. അടുത്ത ഫലംകൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രിവിടാനാവും . കഴിഞ്ഞ ദിവസമാണ് ജില്ലയിൽ കൂടുതൽ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇവരുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിലാണ്.