eauty

മുഖ ചർമ്മത്തിൽ പിഗ്മെന്റേഷന്റെ വ്യത്യാസങ്ങൾ സാധാരണമാണ്. മുഖത്ത് പിഗ്മെന്റേഷൻ മൂലമുണ്ടാകുന്ന പാടുകൾക്ക് നിരവധി കാരണങ്ങളുണ്ട് . സൂര്യതാപം, ഫംഗസ് അണുബാധ, സൗന്ദര്യവർദ്ധകവസ്തുക്കളുടെ അലർജി എന്നിവയാണ് സാധാരണ കാരണങ്ങൾ. ചർമ്മത്തിലെ വെളുത്ത പാടുകളും പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്.

കാരണങ്ങൾ

1കാലാവസ്ഥ

ചർമ്മപ്രശ്നങ്ങൾക്കുള്ള ഏറ്റവും പ്രധാന കാരണം വേനൽക്കാലത്തെ ചർമ്മത്തിലെ ചൂടും വിയർപ്പും ആണ്. ചർമ്മത്തിന്റെ ഉപരിതലത്തിൽ വിയർപ്പും അഴുക്കും അടിഞ്ഞുകൂടുന്നത് ഫംഗൽ ബാധയ്ക്ക് കാരണമാകുകയും ചർമ്മത്തിലെ മെലാനിൻ ഉൽപാദനത്തെ ബാധിക്കുകയും ചെയ്യുന്നു. അങ്ങനെ വിയർപ്പ് കൂടുതലായി ഉത്പാദിപ്പിക്കുന്ന ഭാഗങ്ങളിൽ വെളുത്ത പാടുകൾക്ക് കാരണമാകുന്നു.

2. ഹോർമോൺ പ്രശ്നങ്ങൾ

ശരീര ചർമ്മത്തിന്റെ നിറവ്യത്യാസം ഹൈപ്പോതൈറോയിഡിസം അല്ലെങ്കിൽ ജനിതക അസന്തുലിതാവസ്ഥ മൂലമാകാം. ഇത് മൂലം ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് ഗുരുതരമായ ദോഷമില്ല. ഇത് ചർമ്മത്തിനെ മാത്രം ബാധിക്കുന്ന ഒന്നാണ്. ഇത്തരം ചർമ്മ പ്രശ്നങ്ങൾ പകർച്ചവ്യാധി അല്ലാത്തതിനാൽ അവ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. ഡെർമറ്റോളജിസ്റ്റ് ചർമ്മത്തിന്റെ ഒരു ചെറിയ ബിറ്റ് സാമ്പിൾ ചെയ്യുകയും രോഗനിർണയം നടത്തി ചികിത്സ നി‌ർദ്ദേശിക്കുകയും ചെയ്യും. കൂടാതെ, ശരിയായ മരുന്നുകളും കൃത്യമായ പരിശോധനകളും പിഗ്മെന്റേഷന്റെ വ്യാപനത്തെ നിയന്ത്രിക്കും.വ്യക്തിപരമായ ശുചിത്വം വഴി ഫംഗസ് അണുബാധ ഒഴിവാക്കാം. പുറത്തു പോകുമ്പോൾ സൺസ്ക്രീൻ നിർബന്ധമായുംഉപയോഗിക്കുക.

മുഖത്ത് നിന്ന് വെളുത്ത പാടുകൾ എങ്ങനെ നീക്കംചെയ്യാം

1. ZPTO അടങ്ങിയിരിക്കുന്ന ആന്റി ഡാൻഡ്രഫ് ഷാംപു ഉപയോഗിക്കുക.

2. മുഖം കൂടുതൽ വിയർക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുക. ദിവസത്തിൽ 2 മുതൽ 3 തവണയെങ്കിലും തണുത്ത വെള്ളത്തിൽ മുഖം വൃത്തിയാക്കുക

3. അമിതമായി സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കുക.

4. എല്ലായ്പ്പോഴും സൺസ്ക്രീൻ ഉപയോഗിക്കുക. യുവി എ, യുവി ബി പ്രൊട്ടക്റ്റീവ് സൺസ്ക്രീൻ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു

5. മുഖത്ത് ഉപയോഗിക്കുന്നതിന് മുമ്പ് ഫേഷ്യൽ കോസ്മെറ്റിക്, ഹെയർ ഡൈ എന്നിവ പാച്ച് ടെസ്റ്റ് ചെയ്യുക.