ന്യൂഡൽഹി: ഡൽഹി സി.ആർ.പി.എഫ് ബറ്റാലിയനിലെ 47 സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു സൈനികൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.അസം സ്വദേശിയായ 55കാരനായ ജവാനാണ് ചൊവ്വാഴ്ച മരണപ്പെട്ടത്. ചികിത്സയിലായിരുന്ന ഇയാൾക്ക് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതായി സഫ്ദർജംഗ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. കൊവിഡ് ഭീതിയിൽ മയൂർ വിഹാർ സി.ആർ.പി.എഫ് ബറ്റാലിയനിലെ ആയിരത്തോളം ജവാൻമാർ നിലവിൽ നിരീക്ഷണത്തിലാണ്.