മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ആരാണ് ഇഷ്ടപ്പെടാത്തത്? ചില മനോഹരമായ തെരുവുകളിലൂടെ നടക്കുമ്പോൾ മറ്റൊരു സ്വപ്ന ലോകത്ത് എത്തപ്പെട്ടതായി അനുഭവപ്പെടും. ഈ ലോകത്ത് എല്ലായിടത്തും സൗന്ദര്യമുണ്ടെന്ന് പറയുന്നത് വളരെ ശരിയാണ്. മനോഹരമായ വാസ്തുവിദ്യ, ഷോപ്പിംഗ് തെരുവുകൾ, വൃക്ഷങ്ങളാൽ നിറഞ്ഞ മനോഹരങ്ങളായ ഇടവഴികൾ എന്നിങ്ങനെ വിസ്മയങ്ങളുടെ കലവറയായ അനേകം മനോഹരമായ പ്രദേശങ്ങൾ ലോകമെമ്പാടുമുണ്ട്. യാത്ര ഇഷ്ടപ്പെടുന്നവർ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട ലോക പ്രശസ്തമായ തെരുവുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
1. ഹോസിയർ ലെയ്ൻ, ആസ്ട്രേലിയ
സ്ട്രീറ്റ് ആർട്ടിന് പേരുകേട്ട സ്ഥലമാണ് ഹോസിയർ ലെയ്ൻ തെരുവ്. ചിത്രപ്പണികളാൽ മനോഹരമാക്കിയ ചുമരുകളാണ് ഈ സ്ഥലത്തിന്റെ പ്രധാന സവിശേഷത.
2. കോക്ക്ബേൺ സ്ട്രീറ്റ്, എഡിൻബർഗ്, സ്കോട്ട്ലൻഡ്
വിക്ടോറിയൻ കാലഘട്ടം അവസാനിച്ചെങ്കിലും എഡിൻബർഗിലെ കോക്ക്‌ബേൺ സ്ട്രീറ്റിലൂടെ നടക്കുമ്പോൾ കാണാൻ കഴിയുന്ന മനോഹരമായ വാസ്തുവിദ്യയിലൂടെ അതിന്റെ മനോഹാരിത ഇപ്പോഴും നിലനിൽക്കുന്നതായി കാണാൻ കഴിയും.
3. ഹെർബർട്ട് ബേക്കർ സ്ട്രീറ്റ്, പ്രിട്ടോറിയ, ദക്ഷിണാഫ്രിക്ക
ചെറി പൂക്കളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ. വർണ്ണാഭമായ പൂക്കളാൽ നിറഞ്ഞ നീല ഗുൽമോഹർ മരങ്ങളുടെ കാര്യമോ? പ്രകൃതിയുടെ സൗന്ദര്യം സ്വയം മതിമറന്ന് ആസ്വദിക്കാൻ തീർച്ചയായും പ്രിട്ടോറിയയിലെ ഹെർബർട്ട് ബേക്കർ സ്ട്രീറ്റിലൂടെ കടന്നുപോകേണ്ടതുണ്ട്.
4. ജോധ്പൂർ സ്ട്രീറ്റുകൾ, ഇന്ത്യ
രാജസ്ഥാനിൽ എത്തിയാൽ എല്ലാവരും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ബ്ലൂ സിറ്റി എന്നറിയപ്പെടുന്ന ജോധ്പൂർ ഉറപ്പായും ഉൾപ്പെടുത്തണം. നഗരത്തിന്റെ ഇടുങ്ങിയ പാതകളിലൂടെയുള്ള നടത്തം, മനോഹരമായ നീല നിറമുള്ള വീടുകളാൽ സുന്ദരമായ തെരുവുകളുടെ ഭംഗി ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
5. ബ്രെഗാഗ് റോഡ്, കൗണ്ടി ആൻട്രിം, വടക്കൻ അയർലൻഡ്
ബീച്ച് മരങ്ങളുടെ വലിയ നിര തന്നെയാണ് കൗണ്ടി ആൻട്രിമിലെ ബ്രെഗാഗ് റോഡിലൂടെ പോകുമ്പോൾ കാണാൻ കഴിയുന്ന പ്രധാന കാഴ്ച.
6. ഫിലോസഫേഴ്സ് വാക്ക്, ക്യോട്ടോ, ജപ്പാൻ
ചെറി പൂക്കളുടെയോ സകുരയുടെയോ സൗന്ദര്യം ആസ്വദിക്കാതെ ജപ്പാൻ സന്ദർശിക്കുന്നത് സങ്കൽപ്പിക്കാൻ കഴിയില്ല. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് മറക്കാനാവാത്ത ഒരു ദൃശ്യ വിരുന്നായിരിക്കും ക്യോട്ടോയിലെ ഫിലോസഫേഴ്സ് വാക്ക് .
7. റുയ ലൂയിസ് ഡി കാമോസ്, അഗ്വീഡ, പോർച്ചുഗൽ
വർണ്ണാഭമായ കുടകൾ കൊണ്ട് അലങ്കരിച്ച ഒരു തെരുവിലൂടെ നടക്കുന്നത് സങ്കൽപ്പിക്കുക, വളരെ വ്യത്യസ്തവും സ്വപ്നസുന്ദരമായ ഒരു കാഴ്ച. അഗ്വേഡയിലെ റുവാ ലൂയിസ് ഡി കാമോസിലെ അമ്ബ്രല്ല സ്കെെ പദ്ധതി വിനോദ സഞ്ചാരികൾക്ക് മറക്കാനാത്ത അനുഭവമാണ്.