പാറശാല : വ്യാജവാറ്റും വിൽപ്പനയും നടത്തിയ ആളെ മാരായമുട്ടം പൊലീസ് പിടികൂടി. അരുവിപ്പുറം ധന്യാ ഭവനിൽ രാജേന്ദ്രനാണ്(66) പിടിയിലായത്.വാറ്റുപകരണങ്ങളും കോടയും ചാരായവും ഇയാളിൽ നിന്ന് പിടികൂടി.മാരായമൂട്ടം എസ്.ഐ എംആർ മൃദുൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.