ke

ഡെറാഡൂൺ: ലോക്ക്ഡൗണിനിടെ കേദാർനാഥ് ക്ഷേത്രം തുറന്നു. പക്ഷേ, വിശ്വാസികൾക്ക് പ്രവേശനം ഇല്ല. ഇന്ന് രാവിലെ 6.10ഓടെയാണ് ക്ഷേത്രം തുറന്നത്. മുഖ്യ പുരോഹിതനടക്കം 16 പേരാണ് ഇന്ന് ക്ഷേത്രത്തിലെത്തിയത്. വർഷം തോറും ലക്ഷക്കണക്കിന് വിശ്വാസികളും സഞ്ചാരികളുമെത്തുന്ന കേദാർനാഥ് ക്ഷേത്രം ആദ്യമായാണ് വിശ്വാസികളില്ലാതെ തുറക്കുന്നത്. ക്ഷേത്രാചാരമനുസരിച്ച് ക്ഷേത്ര കവാടം തുറക്കാൻ തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചത്.കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലായി മഞ്ഞ് മൂടിയ നിലയിലാണ് ക്ഷേത്ര പരിസരമുള്ളത്.