തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്ക്.ദുരന്തനിവാരണ നിയമ പ്രകാരമാണ് സർക്കാർ ഓർഡിനൻസ് ഇറക്കുന്നത്. നിയമപ്രകാരം സർക്കാർ ജീവനക്കാരുടെ 25 ശതമാനം വരെ മാറ്റിവയ്ക്കാനുളള അവകാശം സർക്കാരിനുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ പിടിക്കുന്ന ശമ്പളം എപ്പോൾ തിരികെ കൊടുക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. കാരണം നാട് നേരിടുന്ന സാഹചര്യം അത്രയ്ക്ക് ഗുരുതരമാണ്. ഈ മഹാമാരി എപ്പോൾ കഴിയുമെന്ന് നിശ്ചയമില്ല. ആയിരം കോടിയെങ്കിലും കടം എടുത്താൽ മാത്രമെ ശമ്പളം കൊടുക്കാൻ സാധിക്കൂ.ശമ്പളം ആറു മാസത്തിനുള്ളിൽ തിരിച്ച് നൽകിയാൽ മതിയെന്നും ധനമന്ത്രി പറഞ്ഞു.
കോടതി ഉത്തരവ് അംഗീകരിക്കുന്നുവെന്നും അപ്പീലിന് പോകുന്നില്ലെന്നും പറഞ്ഞ ധനമന്ത്രി ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം വൈകുമെന്നും അറിയിച്ചു. പ്രതിപക്ഷ നേതാവിന് ഒരു ചുക്കും മനസിലായിട്ടില്ലെന്ന് ഐസക്ക് പരിഹസിച്ചു.