കണ്ണൂർ: സംസ്ഥാന സർക്കാർ നടത്തുന്ന കൊവിഡ് അവലോകന വാർത്താ സമ്മേളനം മെഗാസീരിയൽ ആണെന്ന പരിഹാസവുമായി കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ. ആരോഗ്യമന്ത്രിയായിരുന്നു സീരിയലിലെ ആദ്യ നടിയെന്നും പിന്നെ നടിയെ മാറ്റി മുഖ്യമന്ത്രി വന്നുവെന്നും എം.പി പരിഹസിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിന് മുന്നിൽ കോൺഗ്രസ് നടത്തുന്ന ധർണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗങ്ങളോട് പോലും കാണിക്കാത്ത ക്രൂരതയാണ് കേന്ദ്ര സർക്കാർ പ്രവാസികളോട് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.