തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യം മൂലം ചൈനയിൽ നിന്ന് കൂടൊഴിയുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്ന് മേഘാലയ സർക്കാരിന്റെ ഉപദേശകനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സി.വി. ആനന്ദബോസ് നിർദ്ദേശിച്ചു.
തിരിച്ചുവരാൻ താത്പര്യമുള്ള പ്രവാസികളെ തിരിച്ചെത്തിക്കണം. ബഹുഭാഷ, ബഹുരാഷ്ട്ര, ബഹു സംസ്കാര പശ്ചാത്തലങ്ങളിൽ ജോലി ചെയ്തവരുടെ വൈദഗ്ദ്ധ്യം പുതിയ കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, നീതി ആയോഗ് എന്നിവർക്ക് സമർപ്പിച്ച നിർദേശങ്ങളിൽ അദ്ദേഹം വ്യക്തമാക്കി.
നിർദേശങ്ങളിൽ
ചിലത്
കേരളത്തിൽ പകർച്ചവ്യാധി പഠനത്തിനുള്ള ഇൻസ്റ്രിറ്ര്യൂട്ട് സ്ഥാപിക്കണം. കേരളത്തെ ആരോഗ്യ ഹബ്ബ് ആക്കണം.
കാർഷികോത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള മാർക്കറ്റിംഗ് മാനേജ്മെന്റ് ശക്തമാക്കണം.
ആയുർവേദത്തിനും മറ്ര് തദ്ദേശീയ ആരോഗ്യ സംവിധാനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകണം.
മത്സ്യബന്ധനമേഖലയ്ക്ക് പ്രത്യേക പാക്കേജ്.
കൊവിഡിന് ശേഷമുള്ള പുനരുദ്ധാരണ നടപടികളിൽ കർഷകർക്കും സ്ത്രീകൾക്കും മുൻഗണന നൽകണം.
പുനർ നിർമ്മാണങ്ങൾക്കായി കാബിനറ്റ് മന്ത്രിയുടെ നേതൃത്വത്തിൽ പുതിയ വകുപ്പ്.
എല്ലാവർക്കും ഭക്ഷണം പദ്ധതി.
വീട്ടിലിരുന്നുള്ള ജോലി പ്രോത്സാഹിപ്പിക്കണം.
ജൈവകൃഷിക്ക് കൂടുതൽ പ്രോത്സാഹനം.
നിർമ്മാണ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം.