uss-kid

വാഷിംഗ്ടൺ: യു.എസിന്റെ മറ്റൊരു യുദ്ധക്കപ്പലായ യു.എസ്.എസ് കിഡിലെ 64 നാവികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാലിഫോർണിയയിലെ സാൻ ഡിഗോയിൽ നങ്കൂരമിട്ടിരിക്കുന്ന യുദ്ധക്കപ്പലിൽ 300 ഓളം ജീവനക്കാരാണുളളത്. കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ യു.എസ് യുദ്ധക്കപ്പലാണ് യു.എസ്.എസ് കിഡ്. നേരത്തെ യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റ് എയർക്രാഫ്റ്റ് കാരിയറിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈസ്‌റ്റേൺ പസഫിക് കടലിൽ ലഹരിമരുന്ന് വേട്ടയിൽ ഏർപ്പെട്ടിരുന്ന കപ്പലാണ് യു.എസ്.എസ് കിഡ്.

കപ്പലിലെ എല്ലാവരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ലഫ്.കമാൻഡർ മെഗൻ ഐസക് പറഞ്ഞു. ജീവനക്കാരെ ഐസൊലേഷനിലേക്കും ക്വാറന്റൈനിലേക്കും മാറ്റിയ ശേഷം സാൻ ഡിയേഗോയിൽ കപ്പൽ അണുനശീകരണത്തിന് വിധേയമാക്കും.