ബീജിംഗ്: കൊവിഡിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് ചൈനയിലെ ശാസ്ത്രജ്ഞർ. കാലാവസ്ഥ അനുസരിച്ച് പകർച്ച വ്യാധിപോലെ പടരുന്ന വൈറസാണിതെന്നും ദീർഘകാലം ഈ അണുബാധ ഉണ്ടാകുമെന്നും ഇവർ വ്യക്തമാക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം 300,000 മുതൽ 650,000 ആളുകൾ വരെ കാലാവസ്ഥ വ്യതിയാനംമൂലം ഉണ്ടാകുന്ന പകർച്ചവ്യാധി ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.സൂചിപ്പിക്കുന്നത്.
കൊവിഡ് കാലാനുസൃതമായി മനുഷ്യ ശരീരത്തിൽ നിലനിൽക്കുന്ന ഒരു പകർച്ചവ്യാധി ആകാൻ സാദ്ധ്യതയുണ്ടെന്നും ചൈനയിലെ അപ്പെക്സ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസിലെ പത്തോജൻ ബയോളജി ഡയറക്ടർ ജിൻ ക്വി പറഞ്ഞു.
കൊവിഡ് ശൈത്യകാലത്തടക്കം പകരുമെന്നും യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് അലർജി ആന്റ് ഇൻഫക്ഷൻ ഡിസീസസ് ശാസ്ത്രജ്ഞരും പറയുന്നു. കൊവിഡ് നിലനിൽക്കുമെന്ന് ഇന്ത്യയിലെ പൊതുജനനാരോഗ്യ വിദഗ്ദ്ധരും വ്യക്തമാക്കുന്നു. വൈറസ് ഇവിടത്തന്നെയുണ്ടാകും. സംക്രമണ നിരക്ക് വളരെ കൂടുതലാണ്. രോഗലക്ഷണം ഇല്ലാത്തവരിലും കൊവിഡ് പടരുന്നുണ്ട്. ഇത്തരത്തിൽ പടരുമ്പോൾ രോഗനിർണയം നടത്തുന്നതിൽ പരിമിതിയുണ്ടാകും. എല്ലാവരും സ്വയം സംരക്ഷണത്തിൽ ഏർപ്പെടേണ്ടതാണ്.
രോഗലക്ഷണങ്ങളില്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നതിനാൽ എവിടെ നിന്നു പടരുന്നു എന്ന് കണ്ടെത്താനാവുന്നില്ല.. ഇത് ഒരു നീണ്ട കാലയളവിൽ സമൂഹത്തിൽ നിലനിൽക്കും.ഗാന്ധി നഗറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെൽത്ത് ഡയറക്ടർ ഡോ.ദിലീപ് മവാലങ്കർ പറയുന്നു.
44% ലക്ഷണങ്ങലില്ലാതെയാണ് പടരുന്നത്.
സാർസ് കൊവ്2 ലക്ഷണത്തിന്റെ തുടക്കത്തിൽത്തന്നെ ചുമയിലൂടെ വൈറസ് പുറന്തള്ളുന്നുണ്ട്. ഇത് മറ്റുള്ള വരിലേക്ക് പെട്ടെന്ന് പകരും. പ്രതിരോധ ശേഷി ഇല്ലാത്ത ആളുകളെ കൂടുതൽ ബാധിക്കും. ദീർഘനാൾ പ്രതിരോധ ശേഷി നൽകുന്ന വാക്സിൻ ലഭിക്കുകയാണെങ്കിൽ ഒരുപക്ഷെ രോഗം പടരുന്നത് ഒഴിവാക്കാമെന്ന് ഡോക്ടർമാർ പറയുന്നു.