murder

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ യുവതിയെ പാലക്കാട് മണലിയിലെ ഹൗസിംഗ് കേ‍‍ാളനിയിലെ വാടക വീട്ടിൽ വച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ. കൊല്ലം മുഖത്തല സ്വദേശിനി സുചിത്രയെ കൊലപ്പെടുത്തിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവ് പൊലീസിനോട് സമ്മതിച്ചത്. തുടർന്ന് യുവാവിനെ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.കൊലപാതകം നടന്ന വീട് തെളിവെടുപ്പിനായി പൊലീസ് സീൽ ചെയ്തു. മൃതദേഹം കണ്ടെത്താനായി പ്രതിയെ വാടക വീട്ടിലേക്ക് എത്തിച്ചു. കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതിയെ മാർച്ച് 18 നാണ് കാണാതാവുന്നത്. അന്ന് ഭർത്താവിന്റെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് യുവതി കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത് . തുടർന്ന് രണ്ട് ദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോൺവിളി നിലച്ചു. തുടർന്ന് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകി.


മാർച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസിന് യുവതി കൊല്ലപ്പെട്ടു എന്നുവ്യക്തമാകുന്ന തെളിവുകൾ ലഭിക്കുകയായിരുന്നു. മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്.