പാലോട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നന്ദിയോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. പനച്ചക്കുന്ന് നന്ദനത്തിൽ സന്തോഷ് കുമാറിന്റെ വീടിനു മുകളിൽ റബർ മരം ഒടിഞ്ഞു വീണ് ഭാഗിക മായി തകർന്നു. പനച്ചക്കുന്ന് അച്ചൂസ് വാവയിൽ സുനിൽകുമാറിന്റെ കൃഷിയിടത്തിലും നാശം ഉണ്ടായി. കള്ളിപ്പാറയിൽ പാട്ടത്തിനെടുത്ത് വിവിധയിനം കൃഷി നടത്തുന്ന മീൻമുട്ടി എസ്.എസ്. ഭവനിൽ സുരേന്ദ്രന്റെ നൂറ് മൂടോളം കുലച്ച കപ്പ, രസകദളി ഇനത്തിൽപ്പെട്ട വാഴകളും, ഇരുന്നൂറ് മൂടോളം കപ്പവാഴയും നിലംപൊത്തി. പ്രാമല, പാലുവള്ളി, കരിമ്പിൻ കാല തുടങ്ങിയ സ്ഥലങ്ങളിൽ വാഴ, മരച്ചീനി ,റബർ മരങ്ങൾ എന്നിവയും കാറ്റിൽ ഒടിഞ്ഞ് വീണ് നശിച്ചിട്ടുണ്ട്.