കല്ലമ്പലം: ഹൃദയാഘാതം മൂലം മരണമടഞ്ഞ കോമഡി താരം ഷാബുരാജിന്റെ വീട്ടിൽ അടൂർ പ്രകാശ് എം.പി സന്ദർശിച്ചു. പട്ടികജാതി വകുപ്പുമായി ആലോചിച്ച ശേഷം കുടുംബത്തിന് കൂടുതൽ ധനസഹായം നല്കാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകിയാണ് എം.പി മടങ്ങിയത്.കോൺഗ്രസ് തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റ് നിസാം,മറ്റ് ജനപ്രതിനിധികൾ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.