പാലോട്:എസ്.എൻ.ഡി.പി യോഗം പുലിയൂർ ശാഖയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭ്യമാക്കിയ ശാഖാപരിധിയിലെ നിർദ്ധനരായ രോഗികൾക്ക് അനുവദിച്ച സഹായ ധനം വിതരണം ചെയ്തു.നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ .മോഹൻദാസ്,യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ് ,ശാഖാ പ്രസിഡന്റ് ആർ.കമലാസനൻ,സെക്രട്ടറി വി.ലാൽ കുമാർ,വൈസ് പ്രസിഡന്റ് രാഹുലൻ,യൂണിയൻ കമ്മറ്റി അംഗം കെ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.