കല്ലമ്പലം:പള്ളിക്കൽ പഞ്ചായത്തിലെ അഞ്ച് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പകൽക്കുറി-താഴെഭാഗം-മൂതല-ഈരാറ്റിൽ- വല്ലഭൻ കുന്ന് റോഡിലെ പാലത്തിന്റെ കോൺക്രീറ്റ് പൂർത്തിയായി.കലുങ്കിന്റെ പണി പൂർത്തിയായൽ റോഡ്‌ നവീകരണം തുടങ്ങും. ഏഴുകോടി രൂപ ചെലവഴിച്ചാണ് 7 കിലോമീറ്റർ റോഡ്‌ നിർമ്മാണം.കോൺക്രീറ്റ് പൂർത്തിയായ പാലം വി.ജോയി എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി,അബുത്താലിബ്,എം.എ റഹീം,സജീബ് ഹാഷിം എന്നിവർ സന്ദർശിച്ചു.