poi

കണ്ണൂ‍ർ: മാദ്ധ്യമപ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ സർക്കിൾ ഇൻസ്പെക്ടറെ സ്ഥലം മാറ്റി. ചക്കരക്കൽ സി.ഐ എ.വി ദിനേശനെയാണ് കണ്ണൂരിലെ വിജിലൻസ് യൂണിറ്റിലേക്ക്സ്ഥലം മാറ്റിയത്.ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ സീനിയർ എഡിറ്ററായ മനോഹരൻ മോറായിയുടെ പരാതിയെ തുടർന്നാണ് നടപടി. തന്നെ അകാരണമായി സി.ഐ മർദ്ദിച്ചുവെന്നും ജീപ്പിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചെന്നും കാണിച്ച് മനോഹരൻ മോറായി മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.


ഈ മാസം 25-ാം തീയതിയാണ് സംഭവം. ലോക്ക് ഡൗൺ ദിനത്തിൽ ജോലി ആവശ്യത്തിനായി യാത്ര ചെയ്യുമ്പോൾ സി.ഐ തടയുകയായിരുന്നു. അക്രഡിറ്റേഷൻ കാ‍ർഡ് കാണിച്ചിട്ടും സി.ഐ തന്നെ ജീപ്പിലേക്ക് വലിച്ചഴിച്ചെന്നാണ് പരാതിയിൽ പറയുന്നത്.