thurky-pathiri

തലശ്ശേരി സ്‌പെഷ്യൽ വിഭവമാണ് തുർക്കി പത്തിരി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ നാല് മണി പലഹാരം നോമ്പ് കാലത്താണ് കൂടുതലായും ഉണ്ടാക്കുന്നത്.

ആവശ്യമുള്ള സാധങ്ങൾ
ഗോതമ്പ് പൊടി -അര കിലോ
നെയ്യ് -1 ടീസ്പൂൺ
ഉപ്പ് -പാകത്തിന്
മസാല ഫില്ലിംഗ്
ഇറച്ചി -കാൽ കിലോ
സവാള -കാൽ കിലോ
പച്ചമുളക് - 6 എണ്ണം
ഇഞ്ചി -1 കഷണം
വെളുത്തുള്ളി - 6 അല്ലി
ഗരംമാസലപ്പൊടി -1 ടീസ്പൂൺ
മധുരമുള്ള ഫില്ലിംഗ്
റവ - ഒരു കപ്പ്‌
പഞ്ചസാര - 3 ടേബിൾ സ്പൂൺ
നെയ്യ് -1 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ് - 6 എണ്ണം
മുന്തിരി - കുറച്ച്

മസാല ഫില്ലിംഗ് ഉണ്ടാക്കുന്ന വിധം
ഇറച്ചി ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച് മിക്സ് ചെയ്യുക.സവാള ചെറുതായി അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് വഴറ്റുക. ഇതിലേയ്ക്ക് ഇറച്ചിയും ഗരംമസാലപൊടിയും ചേർത്ത് വീണ്ടും വഴറ്റിയെടുക്കുക.

മധുരഫില്ലിംഗ് ഉണ്ടാക്കുന്ന വിധം
റവയും പഞ്ചസാരയും തേങ്ങയും അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് ഒരു പാത്രത്തിൽ മിക്സ് ചെയ്ത് എടുക്കുക


പാചകം ചെയ്യുന്ന വിധം
ഗോതമ്പ് പൊടിയിൽ നെയ്യ് ചേർത്ത് പുട്ടിന്റെ പൊടി നനയ്ക്കുന്നതുപോലെ തിരുമ്മുക. ഇതിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴയ്ക്കുക. ചെറുനാരങ്ങാ വലിപ്പത്തിൽ മാവെടുത്ത്‌ വലിയ ചപ്പാത്തിയായി പരത്തിയെടുക്കുക.അച്ചാറിന്റെ അടപ്പ് കൊണ്ട് ഈ ചപ്പാത്തി ചെറിയ പൂരികളാക്കി മുറിച്ച് മാറ്റുക. ഇനി ഓരോ ചപ്പാത്തിയും എടുത്തു അതിലേക്കു ഒരു സ്പൂണ്‍ ഫില്ലിംഗ് {മസാല/മധുരം} വെയ്ക്കുക. അതിനു ശേഷം ചപ്പാത്തിയുടെ വശങ്ങളെല്ലാം ചുരുക്കുപോലെ ‍ഞൊറിയെടുത്ത് ബാക്കിവരുന്ന മാവ് മുകളിൽ നിന്നും നുള്ളിയെടുക്കുക.ഇത് ചൂടായ എണ്ണയിൽ ഇളം ബ്രൌൺ നിറത്തിൽ വറുത്തു കോരുക. സ്വാദിഷ്ടമായ തുർക്കി പത്തിരി റെഡി.