നെടുമങ്ങാട് :ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റിയുടെയും ബി.ജെ.പി നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ അണ്ടൂർക്കോണം പള്ളിപ്പുറം വാർഡിൽ കിടപ്പ് രോഗികളെയും കുടുംബാംഗങ്ങളെയും മെഡിക്കൽ സംഘം വീടുകളിൽ സന്ദർശിച്ചു.പള്ളിപ്പുറം വാർഡ് മെമ്പറും ബി.ജെ.പി നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റുമായ കെ.വിജയകുമാർ,ഒ.ബി.സി മോർച്ച ജില്ലാ ട്രഷറർ വിനോദ് പള്ളിപ്പുറം,ജില്ലാ കമ്മിറ്റി അംഗങ്ങളായ ജയലക്ഷ്മി,പ്രിയപ്രസാദ്,ഒ.ബി.സി മണ്ഡലം സെക്രട്ടറി വൈശാഖ് വിജയൻ എന്നിവർ നേതൃത്വം നൽകി.