pic

എറണാകുളം : ഉപയോഗിച്ച മാസ്ക്കുകൾ പൊതുസ്ഥലത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നതിനെതിരെ ഹൈക്കോടതി. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു.മാസ്ക്കുകൾ സംസ്കരിക്കുന്നതിന് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയും ചെയ്തു. കൊവിഡിനെ സംബന്ധിച്ച പൊതുതാത്പര്യഹർജികൾ പരിഗണിക്കുമ്പോൾ ഈ കേസും പരിഗണിക്കും.

അതേസമയം സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇതിനു വേണ്ടി ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം. മാസ്ക്ക് ധരിക്കാത്തവർക്കെതിരെ കനത്ത പിഴചുമത്തും.