വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും വെഞ്ഞാറമൂട് മേഖലയിൽ രണ്ടിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. കീഴായിക്കോണത്ത് മരം കടപുഴകി വീടിന് മുകളിൽ വീണ് മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചു. കീഴായിക്കോണം സിയാമൻസിലിൽ റഹീമിന്റെ വീടിന്റ മുകളിലേക്കാണ് സമീപത്ത് നിന്ന കൂറ്റൻ ബദാം മരം കടപുഴകി വീണത്. ഗ്രൈഡ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്ത് എത്തി മരം മുറച്ചു മാറ്റി.

മുതുവിള അരുവിപ്പുറം യു.പി സ്കൂൾ അങ്കണത്തിൽ നിന്ന വാകമരം കടപുഴകി റോഡിലേക്ക് വീണു. വൈദ്യുതി വിതരണവും, ഗതാഗതവും തടസപ്പെട്ടു. സീനിയർ ഫയർ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്ത് എത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥിച്ചു. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്ത് എത്തി അറ്റകുറ്റപ്പണികൾക്ക് ശേഷം വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു. ഫയർ ഓഫീസർമാരായ അരുൺ മോഹൻ, സനൽകുമാർ, നിഷാന്ത്, അനിൽകുമാർ, അരുൺ എന്നിവർ വിവിധ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.