തിരുവനന്തപുരം: സർവീസ് പെൻഷൻ മേയ് നാലു മുതൽ എട്ടു വരെ രാവിലെയും ഉച്ചയ്ക്കു ശേഷവും ട്രഷറികളിൽ വിതരണം ചെയ്യും. പി.ടി.ബി.എസ് അക്കൗണ്ടിന്റെ അവസാന അക്കമനുസരിച്ചാണ് വിതരണം. മാസ്ക് നിർബന്ധമാണ്.

മേയ് 4 ന് രാവിലെ 10 മുതൽ ഒരു മണി വരെ അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർ.

ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 മണി വരെ അവസാനനമ്പർ - ഒന്ന്.

മേയ് 5 ന് രാവിലെ 10 മുതൽ ഒരു മണി വരെ അവസാനനമ്പർ- രണ്ട്.

ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 മണി വരെ അവസാനനമ്പർ- മൂന്ന്.

മേയ് 6 ന് രാവിലെ 10 മുതൽ ഒരു മണി വരെ അവസാനനമ്പർ- നാല്.

ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 മണി വരെ അവസാനനമ്പർ- അഞ്ച്.

മേയ് 7 ന് രാവിലെ 10 മുതൽ ഒരു മണി വരെ അവസാനനമ്പർ- ആറ്.

ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 മണി വരെ അവസാനനമ്പർ- ഏഴ്.

മേയ് 8 ന് രാവിലെ 10 മുതൽ ഒരു മണി വരെ അവസാനനമ്പർ- എട്ട്.

ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 മണി വരെ അവസാനനമ്പർ-ഒമ്പത്.